നിയമ പോരാട്ടം അവസാനിച്ച് ജന നായകൻ നിർമ്മാതാക്കൾ ; ചിത്രം ഉടൻ തിയറ്ററുകളിലേക്ക് ?

തമിഴ് സൂപ്പർ താരം ദളപതി വിജയിയെ നായകനാക്കി ഒരുക്കുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിനെതിരെ (സിബിഎഫ്‌സി) ഒരു മാസമായി തുടരുന്ന നിയമപോരാട്ടം അവസാനിപ്പിച്ചു. മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്ന റിറ്റ് ഹർജി പിൻവലിക്കാൻ കോടതി അനുമതി നൽകി.

ചൊവ്വാഴ്ച രാവിലെ 10.30ന് ജസ്റ്റിസ് പി. ടി. ആശയുടെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇതോടെ ചിത്രത്തിന്റെ റിലീസിന് മുന്നിലുണ്ടായിരുന്ന പ്രധാന നിയമതടസ്സങ്ങൾ നീങ്ങിയിരിക്കുകയാണ്. ചിത്രം സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഇനി റിവൈസിംഗ് കമ്മിറ്റിയുടെ തീരുമാനത്തിനായി അണിയറപ്രവർത്തകർ കാത്തിരിക്കുകയാണ്.

ഫെബ്രുവരി 9നാണ് സിബിഎഫ്‌സിക്കെതിരായ റിറ്റ് ഹർജി പിൻവലിക്കാൻ നിർമ്മാതാക്കൾ അപേക്ഷ നൽകിയത്. കോടതി നടപടികളുമായി മുന്നോട്ടുപോകുന്നതിനേക്കാൾ, റിവൈസിംഗ് കമ്മിറ്റിയുടെ നിർദേശങ്ങൾ അനുസരിച്ച് ചിത്രം സെൻസർ ചെയ്യുന്നതാണ് വേഗത്തിൽ റിലീസ് ഉറപ്പാക്കാനുള്ള മികച്ച മാർഗമെന്ന വിലയിരുത്തലിലാണ് ഹർജി പിൻവലിച്ചതെന്ന് വ്യക്തമാക്കുന്നു. നേരത്തെ ജനുവരി 9 ന് പൊങ്കൽ റിലീസ് ആയി റിലീസ് ചെയ്യാൻ പ്രതീക്ഷിച്ച ചിത്രമാണ് ജന നായകൻ ശേഷം സെൻസർ സെർട്ടിഫിക്കറ്റ് കിട്ടാത്ത സാഹചര്യത്തിലാണ് റിലീസ് നീട്ടിയത്. രാഷ്ട്രീയ പ്രവേശനം തീരുമാനിച്ച വിജയുടെ അവസാന ചിത്രമാണ് ജന നായകൻ. എച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് ആണ്

Share this news

           

RELATED NEWS

februaryreleasss