കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇടതു മുന്നണിയില്‍ തന്നെ തുടരും എന്ന് വ്യക്തമാക്കി പാർട്ടി ചെയർമാൻ ജോസ് കെ മാണി. കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ എവിടെയാണോ ഉള്ളത്, അവിടെ ഉറച്ചു നില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളെ ഓർത്ത് ആരും കരയണ്ട. ഞങ്ങൾ ഇപ്പോൾ എവിടെയാണോ അവിടെ തന്നെ ഉറച്ചു നിൽക്കും, മാണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
തന്റെ പിതാവിന്റെ അടുത്ത സുഹൃത്ത് ദുബായി ആശുപത്രിയിൽ ഐസിയുവില്‍ കിടക്കുകയാണ്. തന്റെ പിതാവിന്റെ സുഹൃത്തിനെ കാണാന്‍ വേണ്ടിയാണ് ദുബായില്‍ പോയത്. അവിടെ ഐസിയുവില്‍ കിടക്കുന്ന അദ്ദേഹംത്തെ കുടുംബവുമായി പോയി കാണുകയായിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത സമരത്തില്‍ പാര്‍ട്ടിയുടെ എംഎല്‍എമാര്‍ പങ്കെടുത്തിരുന്നു. തന്റെ അസൗകര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായും ജോസ് കെ മാണി പറഞ്ഞു.
മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ എവിടെയാണ് നടന്നത്? എനിക്ക് എല്ലാ ദിവസവും നിലപാട് പറയാന്‍ കഴിയില്ല. ലോകസ്ഭില് 110 സീറ്റില്‍ വിജയിക്കുന്ന നിലയാണ് യുഡിഎഫ് നേടിയത്. തദ്ദേശത്തില്‍ 80 സീറ്റായി. അപ്പോള്‍ അങ്ങനെ നിലപാട് മാറുകയാണ്. മുന്നണി മാറ്റ ചര്‍ച്ചകള്‍ക്ക് പ്രസ്ക്തിയില്ല, ജോസ് കെ മാണി പറഞ്ഞു.
പാർട്ടി ചർച്ചകളിൽ പല അഭിപ്രായങ്ങൾ വരും, പിന്നീട് അവ ചർച്ച ചെയ്ത് ഒറ്റ തീരുമാനമായി മാറും’’ – പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.