കോഴിക്കോട് യുവാവ് ആത്മഹത്യാ ചെയ്ത കേസ് ; പ്രതി ഷിംജിതക്കെതിരെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ദീപക് ആത്മഹത്യിച്ചതുമായി ബന്ധപ്പെട്ട് പ്രതി ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. റിപ്പോർട്ടിൽ ഷിംജിത വീഡിയോ എടുത്തതിനെ തുടർന്ന് ദീപക് മാനസികമായി പ്രതിസന്ധിയിലായതാണെന്ന് പറയുന്നു. ബസിലെ സിസിടിവിയിൽ യാതൊരു അസ്വാഭാവിക സംഭവവും കണ്ടെത്തിയില്ല. ഷിംജിതയുടെ ഫോണിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ലഭിച്ചുവെങ്കിലും, ഷിംജിത പൊലീസിൽ പരാതി നൽകില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നു. ഷിംജിതയുടെ ജാമ്യാപേക്ഷ ശനിയാഴ്ച കുന്ദമംഗലം കോടതിയിൽ പരിഗണിക്കും.


പോലീസിന്റെ റിമാൻഡ് റിപ്പോർട്ട് പ്രകാരം, ഷിംജിത ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് പുറത്ത് വന്നിരിക്കുന്നത്. പ്രധാനമായും, ദീപകിനെ അപമാനിക്കാനാണ് ഷിംജിത ഏഴോളം വീഡിയോകൾ എടുത്തതെന്നും, പല ദൃശ്യങ്ങളും പിന്നീട് ഡിലീറ്റ് ചെയ്തതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഡിലീറ്റ് ചെയ്ത വീഡിയോകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പൊലീസ് പറയുന്നു. ഇരുവരും സഞ്ചരിച്ച ആൽ-അമീൻ ബസിലും പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിച്ചപ്പോഴും, ഷിംജിതയുടെ ആരോപണം പോലെ യാതൊരു അസ്വാഭാവികതയും കണ്ടെത്തിയില്ല. ബസിൽ യാത്ര ചെയ്തവരും ജീവനക്കാരും ഇതുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും നൽകാറില്ല. സംഭവം കഴിഞ്ഞതിന് ശേഷം ദീപക്കും ഷിംജിതയും ബസിൽ നിന്ന് സ്വാഭാവികമായി ഇറങ്ങിപ്പോയതായും റിപ്പോർട്ട് പറയുന്നു

Share this news

           

RELATED NEWS

suicidecase