തരുൺ മൂർത്തി മോഹൻലാൽ ചിത്രം ഒക്ടോബർ റിലീസ് ?

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ആദ്യ ചിത്രീകരണ ഷെഡ്യൂൾ പൂർത്തിയായി. ചിത്രം ഉദ്ദേശിച്ച പോലെ എടുക്കാൻ ഇതുവരെ സാധിച്ചെന്നും അടുത്ത ഷെഡ്യൂൾ ഉടനെ തന്നെ ആരംഭിക്കും എന്നും സംവിധായകൻ തരുൺ മൂർത്തി പറയുകയുണ്ടായി. മെയ് മാസത്തോടെ ചിത്രീകരണം അവസാനിപ്പിച്ച് കൊല്ലം ഒക്ടോബർ റിലീസ് ആയി ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് സ്ഥിതീകരിക്കാത്ത റിപോർട്ടുകൾ പ്രകാരം പറയുന്നത്. മോഹൻലാൽ നീണ്ട നാളുകൾക്ക് ശേഷം പോലീസ് ഓഫീസർ ആയി അഭിനയിക്കുന്ന ചിത്രം L 366 എന്ന പേരിലാണ് താൽക്കാലികമായി അറിയപ്പെടുന്നത്. മോഹൻലാലിനെ കൂടാതെ മീരാ ജാസ്മിൻ ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി അഭിനയിക്കുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് രവി തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജെക്സ് ബിജോയ് ആണ്

Share this news

           

RELATED NEWS

mohanlal