പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും എഴുത്തുകാരനും സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസ്ന്റെ സ്ഥാപകനുമായ ശ്രീ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. 83 വയസ്സ് ആയിരുന്നു പ്രായം. വാർധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് പൂനെയിൽ വെച്ച് ആണ് അദ്ദേഹം മരണപ്പെട്ടത്. പ്രധാനമന്ത്രിയുടെ ശാസ്ത്രീയ ഉപദേശക കമ്മിറ്റിയിലെ അംഗമായിരുന്ന ഇദ്ദേഹം ഗാഡ്ഗിൽ കമ്മീഷൻ എന്ന പേരിൽ അറിയപ്പെടുന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലിന്റെ തലവൻ ആയിരുന്നു.
1942 ൽ പൂനെയിൽ ധനഞ്ജയ് ഗാഡ്ഗിൽന്റെയും പ്രമീളയുടെയും മകനായി ജനിച്ച ഇദ്ദേഹം 1963ൽ പുണെയിലെ ഫെർഗുസൺ കോളേജിൽ നിന്ന് ബയോളജിയിൽ ബിരുദവും 1965 ൽ മുംബൈയിൽ സുവോളജിയിൽ ഉപരിപഠനവും പൂർത്തിയാക്കി. 1969 ൽ ഇംഗ്ലണ്ട് ലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും സ്വന്തമാക്കി. രാജ്യം ഇദ്ദേഹത്തെ 1981 ൽ പദ്മശ്രീ നൽകിയും 2006 ൽ പദ്മ ഭൂഷൺ നൽകിയും ആദരിച്ചു. കൂടാതെ വോൾവോ എൻവിറോണ്മെന്റ് പ്രൈസ് എച്ച് കെ ഫ്ലോറിഡ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടി എത്തി.