തമിഴ് സൂപ്പർതാരം അജിത്തിനെ നായകനാക്കി വെങ്കട് പ്രഭു എഴുതി സംവിധാനം ചെയ്ത 2011ൽ റിലീസ് ചെയ്ത ചിത്രമാണ് മങ്കാത്ത. ചിത്രം ഈ മാസം 23 ന് വീണ്ടും തീയറ്ററുകളിൽ റീറിലീസിന് ഒരുങ്ങുന്നു. അജിത്തിന്റെ കരിയറിൽ ഏറെ പ്രശംസ നേടിയ കഥാപാത്രമായിരുന്നു മങ്കാത്തയിലെ വിനായക് മഹാദേവ്. വാണിജ്യപരമായും ചിത്രം വലിയ കളക്ഷൻ നേടിയിരുന്നു. 100 കോടി രൂപക്ക് മുകളിൽ ചിത്രം 2011ൽ തന്നെ നേടിയിരുന്നു. റീറിലീസിലും ചിത്രത്തിന്റെ ഹൈപിനു മാറ്റമൊന്നും ഇല്ല ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തമിഴ്‌നാട്ടിലെ പ്രധാന കേന്ദ്രങ്ങളിൽ ചിത്രത്തിന്റെ ടിക്കറ്റുകൾ വിറ്റുപോയിരിക്കുകയാണ്. മികച്ച വരവേൽപ്പാണ് ആരാധകരുടെഭാഗത്തുനിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്. അജിത്തിനെ കൂടാതെ ചിത്രത്തിൽ തൃഷ, അർജുൻ, പ്രേംജി തുടങ്ങി നിരവധി പേർ ചിത്രത്തിൽ അഭിനയിക്കുന്നു. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.