മെഡിക്കൽ കോളേജിൽ ഓപി സമരം തുടരുന്നു ; രോഗികൾ വലയുന്നു

ശമ്പള പരിഷ്കരണം നിയമന പ്രക്രിയയിലെ ക്രമക്കേടുകൾ തിരുത്തുക മുടങ്ങി കിടക്കുന്ന ഡിഎ മറ്റ് ആനുകൂല്യങ്ങൾ കൃത്യമായി അർഹിക്കുന്നവർക്ക് കൊടുക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളേജുകളിൽ നടക്കുന്ന ഡോക്ടർ മാരുടെ അനിശ്ചിതകാല സമരം തുടർന്നുകൊണ്ടിരിക്കുകയാണ്. സാഹചര്യത്തിൽ വാർത്തകൾ അറിയാതെ ആശുപത്രികളിൽ എത്തിയ രോഗികൾ ബുദ്ധിമുട്ട് നേരിടുന്നു. ഡോക്ടർമാർ ഓപി ബഹിഷ്കരണം രോഗികൾ പ്രതീക്ഷിച്ചിരുന്നതല്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം പ്രതീക്ഷിച്ച് കുറച്ചുകാലം സമരം താൽക്കാലികമായി പിൻവലിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല സാഹചര്യത്തിലാണ് ഓപി ബഹിഷ്കരണം തുടരുന്നത്. അത്യാഹിത വിഭാഗം, ലേബർ റൂം, ഐസിയൂ സേവനങ്ങൾ ലേബർ റൂം സേവനങ്ങൾ തുടങ്ങിയവ മുടങ്ങില്ല.


Share this news

           

RELATED NEWS

strike