അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയെ ഹ്രസ്വകാലയളവിൽ ടീമിൽ എത്തിക്കാനുള്ള നീക്കവുമായി ലിവർ പൂൾ. നിലവിൽ അമേരിക്കൻ ലീഗായ MLS ൽ ഇന്റർ മിയാമിക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. ഫെബ്രുവരിയിൽ പുതിയ സീസൺ ആരംഭിക്കുന്ന MLS ലീഗിൽ നിന്നും 4 മുതൽ 5 ആഴ്ച വരെയുള്ള ഹ്രസ്വകാല ലോണിൽ ടീമിൽ എത്തിക്കാൻ ആണ് ശ്രമം. ഇത് സാമ്പത്തികമായി നഷ്ടം ഉണ്ടാവാൻ സാധ്യത ഇല്ലാത്തതാണ്. ഇതിനു മുൻപ് ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാം ഇതുപോലെ ഹ്രസ്വകാല ലോണിൽ എ സി മിലന് വേണ്ടി കളിച്ചിട്ടുണ്ട്. ചെറിയ കാലയളവിൽ മറ്റൊരു ലീഗിൽ ചെന്ന് കളിക്കുന്നത് കളിക്കാരെ സംബന്ധിച്ചടുത്തോളം അത്ര എളുപ്പമായിരിക്കാൻ സാധ്യത ഇല്ല. ലിവർപൂളിന്റെ നിലവിലെ അവസ്ഥ പരിഗണിച്ചാണ് ഈ തീരുമാനം.
എന്നാൽ സംഭവത്തിൽ മെസ്സി ഇതുവരെ പ്രതികരിച്ചിട്ടില്ല മാത്രമല്ല ഫുടബോളിൽ നിന്ന് പൂർണമായും വിരമിച്ചാൽ തനിക്ക് സ്വന്തമായി ഒരു ക്ലബ് തുടങ്ങണമെന്നും ആ ക്ലബ്നെ മികച്ച രീതിയിൽ നടത്തികൊണ്ടുപോവണമെന്നും ആണ് തന്റെ ആഗ്രഹം എന്നും കഴിഞ്ഞ ദിവസം മെസ്സി പറയുകയുണ്ടായി. നിലവിൽ 38 വയസ്സ് ആണ് മെസ്സിയുടെ പ്രായം.