മുൻ എം എൽ എ യും ബിജെപി പാർട്ടി പ്രവർത്തകനായിരുന്ന കുൽദീപ് സിംഗ് ന്റെ ജയിൽ ശിക്ഷ റദ്ദ് ചെയ്ത ഹൈ കോടതി വിധിയെ വിലക്കി സുപ്രീം കോടതി. 2017 ൽ ആണ് ജോലി വാഗ്ദാനം ചെയ്ത 17 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ കുൽദീപ് സിംഗ് നെ ശിക്ഷിക്കുന്നത്. സിബിഐ അന്വേഷിച്ച കേസിൽ ഹാജരായത് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ആണ്. സംഭവം നടക്കുമ്പോൾ വെറും 15 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ മുൻപിൽ മറുപടി പറയാൻ ഞങ്ങൾ ബാധ്യസ്ഥരാണ് അതിനാൽ അതിജീവിതക്ക് നീതി ലഭിക്കണം എന്നായിരുന്നു സിബിഐ ക്കു വേണ്ടി വാദിച്ച തുഷാർ മേത്തയുടെ വാദം. പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യമാണ് കുൽദീപ് സിംഗ് ചെയ്തത് എന്നും കൂടാതെ അതിജീവിതയുടെ പിതാവിനെ കൊലപ്പെടുത്തുന്നതിലും ഇദ്ദേഹത്തിന് പങ്കുള്ളതായി തുഷർ മേത്ത വാദിച്ചു. ഈ സാഹചര്യത്തിലാണ് ശിക്ഷ റദ്ദ് ചെയ്ത വിധിയെ സുപ്രീം കോടതി വിലക്കിയത്.
ഈ വിധിയെ എതിർത്ത് കുൽദീപ് സിംഗ് ന്റെ മകൾ ഇഷിതാ സെൻഗർ തന്റെ ട്വിറ്ററിൽ പങ്ക് വെച്ച കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സുപ്രീം കോടതിയെയും ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയെയും ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു ഇഷിതാ പങ്ക് വെച്ച കുറിപ്പ്.