മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന L 365 എന്ന താൽക്കാലിക പേര് നൽകിയിട്ടുള്ള ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം 23 ന് തൊടുപുഴയിൽ വെച്ച് ആരംഭിക്കുന്നു. പോലീസ് ഓഫീസർ ആയി ചിത്രത്തിൽ എത്തുന്ന മോഹൻലാൽ നിലവിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്ന ചിത്രത്തിലെ അതിഥി വേഷത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ ജയസൂര്യ നായകനാവുന്ന കത്തനാറിലും ചെറിയ വേഷത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടും എന്ന് റിപോർട്ടുകൾ പറയുന്നു. തരുൺ മൂർത്തി ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രതീഷ് രവിയും തരുൺ മൂർത്തിയും ചേർന്നാണ്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാർ ആണ്. പ്രശസ്ത നടി മീര ജാസ്മിൻ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കും എന്ന് പറയുന്നു. ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്.