ടോവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബിഗ് ബഡ്ജറ്റ് ചിത്രം പള്ളിച്ചട്ടമ്പി ഏപ്രിൽ മാസം 9ന് തീയറ്ററുകളിൽ എത്തുന്നുന്നു. വേൾഡ് വൈഡ് ഫിലിംസ്ന്റെ ബാനറിൽ നൗഫൽ ബ്രിജേഷ് എന്നിവർ നിർമ്മിച്ച് എസ് സുരേഷ് ബാബു തിരക്കഥ രചിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. ടോവിനോയെ കൂടാതെ കയടു ലോഹർ ജോണി ആന്റണി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ടിജോ ടോമി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ജേക്സ് ബിജോയ് ആണ്.