പാർലമെന്റിൽ ബോംബ് സ്ഫോടനം നടത്തുമെന്ന ഭീഷണി സന്ദേശം ഡൽഹി പൊലീസിന് ലഭിച്ചു. ഖലിസ്താൻ നാഷണൽ ആർമിയുടെ പേരിലാണ് ഭീഷണി സന്ദേശം എത്തിയതെന്ന് പൊലീസ് അറിയിച്ചു. ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 1.11നാണ് സ്ഫോടനം നടത്തുകയെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.
അഫ്സൽ ഗുരുവിന്റെ ഓർമയ്ക്കായാണ് ആക്രമണമെന്നും, ഡൽഹിയെ ഖലിസ്താനാക്കി മാറ്റുമെന്നും ഭീഷണി സന്ദേശത്തിൽ അവകാശപ്പെടുന്നുണ്ട്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഇമെയിൽ വഴിയാണ് ഡൽഹി പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്.
ഭീഷണിയെ തുടർന്ന് പാർലമെന്റ് പരിസരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അന്വേഷണവും പരിശോധനകളും ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.