തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തും ഉലകനായകൻ കമൽ ഹാസനും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് ശനിയാഴ്ച്ച പുറത്തുവിടും. ശനിയാഴ്ച്ച രാത്രി 7 12 ന് ആണ് ചിത്രത്തിന്റെ പ്രോമോ വീഡിയോ പുറത്തുവരിക. ജെയ്ലർ സംവിധായകൻ നെൽസൺ ദിലീപ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആരാധകർ ഏറെ കാത്തിരിക്കുന്ന പ്രോമോ വിഡിയോയിൽ രജനികാന്തും കമൽഹാസനും തങ്ങളുടെ പഴയകാല സിനിമ ലുക്കിൽ പ്രത്യക്ഷപ്പെടും എന്നാണ് ആരാധകവൃന്ദം പറയുന്നത്. ഉദയനിധി സ്റ്റാലിൻ നിർമ്മാണം നിർവഹിക്കുന്ന ചിത്രത്തിനു സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് ആണ്.