സ്പാനിഷ് ലാലിഗ ഫുടബോളിൽ റിയൽ ബെറ്റിസ് നെ 5 ഗോളിന് പരാജയപ്പെടുത്തി റിയൽ മാഡ്രിഡ്. മാഡ്രിഡിലെ സാന്റിയാഗോ ബെർണാബൗ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഗോൺസാലോ ഗാർഷ്യ നേടിയ ഹാട്രിക് ഉൾപ്പടെ 5 ഗോളുകൾ ആണ് റിയൽ മാഡ്രിഡ് സ്വന്തമാക്കിയത്. റൗൾ അസെൻസിയോ ഫ്രാൻ ഗാർഷ്യ എന്നിവരും ഓരോ ഗോളുകൾ വീതം നേടി. റിയൽ ബെറ്റിസ്നായി ഹെർണാണ്ടസ് 66 ആം മിനിറ്റിൽ ഒരു ഗോൾ നേടി. ഇതോടുകൂടി 19 മത്സരങ്ങളിൽ നിന്നും 45 പോയിന്റുമായി 2ആം സ്ഥാനത്ത് തുടരുകയാണ് റിയൽ മാഡ്രിഡ്. ഒന്നാം സ്ഥാനത്ത് 49 പോയിന്റുമായി ബാഴ്സലോണയാണ്.