ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റിയൽ മാഡ്രിഡ്ന് തകർപ്പൻ ജയം. ബുധനാഴ്ച പുലർച്ചെ മാഡ്രിഡിലെ സാന്റിയാഗോ ബെർണബ്യുവിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് ടീം ആയ മൊണാകോയെ ഒന്നിനെതിരെ 6 ഗോളുകൾക്കാണ് റിയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. തുടർച്ചയായി നേരിടേണ്ടി വന്ന പരാജയവും കോപ്പ ഡെൽറെയ് മത്സരത്തിലെ പുറത്തവളും അടക്കം തങ്ങളുടെ മോശം കാലഘട്ടത്തിലൂടെ കടന്നു പോവുകയാണ് റിയൽ മാഡ്രിഡ് ഈ സാഹചര്യത്തിൽ റിയൽ നേടിയെടുത്ത വിജയം തങ്ങളുടെ ടീമിന് ആത്മവിശ്വാസം പകരുന്നതാണ്. അഞ്ചാം മിനിട്ടിലും ഇരുപത്തിയാറാം മിനിട്ടിലും എംബപ്പേ ഇരട്ട ഗോൾ നേടിയപ്പോൾ അൻപത്തിഒന്നാം മിനിറ്റിൽ ഫ്രാങ്കോ മസ്റ്റാൻടുവാനോ ഒരു ഗോളും അറുപത്തി മൂന്നാം മിനിറ്റിൽ വിനീഷിയസ് ജൂനിയറും എൺപതാം മിനിറ്റിൽ ബെല്ലിങ്കവും ഓരോ ഗോളുകൾ വീതം നേടി. കൂടാതെ അൻപത്തിഅഞ്ചാം മിനിറ്റിൽ മൊണാകോ പ്രതിരോധ താരം കെഹ്റെർന്റെ കാലിലൂടെ ഒരു ഓൺ ഗോളും റിയൽ മാഡ്രിഡ് ന് ലഭിക്കുകയുണ്ടായി. മൊണാകോക്കായി ജോർദാൻ ടെസെ ഒരു ഗോൾ നേടി.
കൂടാതെ ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ ഇന്റർമിലനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് ആഴ്‌സണൽ പരാജയപ്പെടുത്തി ഗബ്രീയേൽ ജെസുസ് ഇരട്ട ഗോൾ നേടി. ഇന്നലെ നടന്ന പിഎസ്ജി സ്പോർട്ടിങ് മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സ്പോർട്ടിങ് വിജയിച്ചു.