സ്പാനിഷ് ലാലിഗ ഫുട്ബോളിൽ റിയൽമാഡ്രിഡ് ന് ജയം. ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ റയോ വലേക്കാനോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റിയൽ പരാജയപ്പെടുത്തിയത്. പതിനഞ്ചാം മിനിറ്റിൽ ബ്രഹിം ഡയസ്ന്റെ അസ്സിസ്റ്റിൽ വിനീഷിയസ് ജൂനിയർ റിയൽ മാഡ്രിഡ്ന് വേണ്ടി ആദ്യ ഗോൾ നേടി. ശേഷം നാൽപ്പത്തിഒൻപതാം മിനിറ്റിൽ റയോ വലേക്കാനോ താരം ഫ്രൂട്ടോസ് മറുപടി ഗോൾ നേടുകയുണ്ടായി. മത്സരത്തിന്റെ അവസാന നിമിഷം അൽഫോൻസോ എസ്‌പിനോ നടത്തിയ ഫൗളിൽ ലഭിച്ച പെനാൽറ്റി കിലിയാൻ എംബാപ്പെ ഗോൾ ആക്കി മാറ്റിയപ്പോൾ മത്സരം റിയൽ മാഡ്രിഡ് തങ്ങളുടെ വിജയം ഉറപ്പിക്കുകയും പോയിന്റ് പട്ടികയിൽ രണ്ടാമത് തുടരുകയും ചെയ്യുന്നു.