പത്തനംതിട്ട കോന്നിയിൽ ശബരിമല തീർത്ഥാടനത്തിനെത്തിയ തൂത്തുക്കുടി സ്വദേശികൾക്കെതിരെ മർദ്ധനം. കോന്നിയിലെ പൂവൻപാറയിൽ വെച്ച് രാത്രിയാണ് സംഭവം ഉണ്ടായത്. തൂത്തുക്കുടി സ്വദേശികൾ ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ഡ്രൈവർ ഉറങ്ങുകയും തുടർന്ന് ഇവരുടെ വാഹനം നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിന്മേൽ ഇടിച്ചതുമാണ് കാരണമായി പറയുന്നത്. നാട്ടുകാർ ഭക്തർക്കെതിരെ അസഭ്യവർഷം നടത്തുകയും ശേഷം mardikkukayumaanu ചെയ്തത്. സംഭവത്തിൽ അയ്യപ്പ ഭക്തർ കോന്നി സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് പ്രതികൾക്കെതിരെ കേസ് ചാർജ് ചെയ്യുകയും ചെയ്തു. പരിക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും തന്നെ ഗുരുതര പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.