ശബരിമല സ്വർണക്കവർച്ചക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടന് സമൻസ് അയച്ചു. അടുത്ത ആഴ്ച കൊച്ചിയിലെ ഇ.ഡി യൂണിറ്റ് ഓഫീസിൽ ഹാജരാകാനാണ് നിർദേശം സമൻസ്ൽ പറയുന്നത്.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാമിനുണ്ടായിരുന്ന ബന്ധവും സാമ്പത്തിക ഇടപാടുകളും അന്വേഷണ ഏജൻസിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സമൻസ് അയച്ചത്.. ശബരിമല ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കിടയിൽ ഭക്തർ അതീവ വിശുദ്ധമായി കണക്കാക്കുന്ന ക്ഷേത്രത്തിന്റെ വാതിലും വാതിൽപ്പടിയും എടുത്തുകൊണ്ടുപോയതിലൂടെ ഉണ്ണികൃഷ്ണൻ പോറ്റി സാമ്പത്തിക ലാഭം നേടിയതായാണ് കണ്ടെത്തൽ.
ശബരിമലയിൽ നിന്നുള്ള ഇത്തരം വിശുദ്ധ വസ്തുക്കൾ വീടുകളിൽ കൊണ്ടുവന്നാൽ ഐശ്വര്യം ലഭിക്കുമെന്ന വിശ്വാസം പ്രചരിപ്പിച്ചാണ് ഇയാൾ ആളുകളെ വഞ്ചിച്ചതെന്നുമാണ് റിപ്പോർട്ടുകൾ. അതിൽ ജയറാം ഉൾപ്പടെ നിരവധി പേർ ഇതുപോലെ വഞ്ചിക്കപ്പെട്ടിട്ടുണ്ട്