ശബരിമലയിൽ ഈ മാസം 14 നടക്കാനിരിക്കുന്ന മകരവിളക്ക് ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഭക്തർക്ക് യാതൊരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഇല്ലാതെ വളരെ മികച്ച രീതിയിൽ മകര വിളക്ക് നടത്തുമെന്നും ഇതിനുവേണ്ടി സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് പ്രവർത്തിക്കുകയാണ് എന്നും ദേവസ്വം മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഭക്തരുടെ സുരക്ഷാ ഉറപ്പാക്കുന്നത്തിനായി പഞ്ഞിപ്പാറ ഭാഗത്തായി വേലി നിർമ്മാണം പുരോഗമിക്കുന്നു. കൂടാതെ ഭക്തർക്കായി ആംബുലൻസ് സൗകര്യവും ഒരുക്കുന്നുണ്ട് .ഏതാണ്ട് 900 ബസ്സുകളാണ് അന്നേദിവസം പമ്പയിലേക്ക് സേവനം നടത്തുക എന്നും മന്ത്രി പറയുകയുണ്ടായി. ഭക്തർക്ക് അന്നദാനവും ഉണ്ടാവും