ഐസിസി 20 20 ലോകകപ്പിലെ സൂപ്പർ-8 ഘട്ടത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏറ്റുമുട്ടൽ ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ ഞായറാഴ്ച (ഫെബ്രുവരി 22) വൈകുന്നേരം 7 മണിക്ക് മത്സരം ആരംഭിക്കും.
2024 ലെ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടിയിരുന്നു. ആ മത്സരത്തിൽ ഇന്ത്യ വിജയം നേടി കിരീടം സ്വന്തമാക്കിയതോടെ, ഇരു ടീമുകളും വീണ്ടും നേർക്കുനേർ വരുന്നത് ആവേശം ഇരട്ടിയാക്കുന്നു.
ഇന്ത്യൻ ടീമിൽ മാറ്റം ഉണ്ടാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ പ്രധാന ചര്‍ച്ചാ വിഷയം. യുവ ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് പകരം പരിചയസമ്പന്നനായ സഞ്ജു സാംസൺനെ ഉൾപ്പെടുത്താമെന്നാണ് ചില ക്രിക്കറ്റ് വിദഗ്ധരുടെ അഭിപ്രായം. കൂടാതെ കഴിഞ്ഞ ദിവസങ്ങളിലായി നെറ്റ്സിൽ മികച്ച പ്രകടനം ആണ് സഞ്ജു കാഴ്ചവെക്കുന്നത്