150 കോടിയും കടന്ന് സർവ്വം മായാ


നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്ത് ഡിസംബർ 25ന് ക്രിസ്മസ് റിലീസ് ആയി പുറത്തിറങ്ങിയ ചിത്രം ആണ് സർവം മായാ. റിലീസ് ചെയ്ത ഏതാണ്ട് ഒരു മാസത്തിനു മുകളിൽ ചിത്രം തീയറ്ററുകളിൽ പ്രദർശിപ്പിച്ച ശേഷം ചിത്രം ഓടിടി റിലീസ് ആയി ജിയോ ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യുകയുണ്ടായി എന്നിട്ടും ചിത്രത്തിന് തീയറ്ററുകളിൽ മികച്ച വരവേൽപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. 150 കോടി കളക്ഷനും കടന്ന് ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിവിൻ പോളി തന്നെയാണ് തന്റെ സമൂഹ മാധ്യമത്തിലൂടെ വിവരം പുറത്തുവിട്ടത്. നിവിൻ പോളിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ വിജയമാണിത്. മഞ്ഞുമ്മൽ ബോയ്സ്, എംപുരാൻ, ആവേശം, ആടുജീവിതം, ലോക, തുടരും 2018, തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് ഒരു മലയാള ചിത്രം 150 കോടി കളക്ഷൻ എന്നത് എത്തിപിടിക്കുന്നത്.

നിവിൻ പോളിയെക്കൂടാതെ ചിത്രത്തിൽ ഡെലുലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിയ ഷിബു ഇതിനോടകം പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ്.. കൂടാതെ അജു വർഗീസ് ജനാർദ്ദനൻ രഘുനാഥ് പാലേരി തുടങ്ങി നിരവധി പേർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരൻ ആണ്.

Share this news

           

RELATED NEWS

onefiftycrore