2025 മെയ് മാസത്തിൽ നടന്ന ഇന്ത്യ പാക്കിസ്ഥാൻ ഏറ്റുമുട്ടലായ ഓപ്പറേഷൻ സിന്ദൂരിൽ മധ്യസ്ഥത വഹിച്ചു എന്ന ചൈനയുടെ വാദത്തെ ശരിവെച്ചുകൊണ്ട് പാകിസ്ഥാൻ. വ്യാഴാഴ്ച നടന്ന പത്ര സമ്മേളനത്തിൽ ആണ് പാകിസ്ഥാൻ വിദേശകാര്യ പ്രതിനിധി ഈ കാര്യം ശരിവെച്ചത്. ചൈനീസ് നേതാക്കൾ നടത്തിയ ഈ മധ്യസ്ഥത ക്രിയാത്മകമായ നയതന്ത്ര തീരുമാനങ്ങൾ എടുക്കുന്നതിലും ഇരു രാജ്യങ്ങളിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും പങ്ക് വഹിച്ചതായി ആരോപിച്ചു. എന്നാൽ ഇതിനുമുൻപ് അമേരിക്കയുഡെ ഇടപെടൽ ആണ് യുദ്ധം അവസാനിക്കുന്നതിന് കാരണമായത് എന്നും പാകിസ്ഥാൻ ആരോപിച്ചിരുന്നു. എന്നാൽ ഈ രണ്ടു വാദങ്ങളെയും ഇന്ത്യ നിരാകരിക്കുകയും ഓപ്പറേഷൻ സിന്ദൂരിൽ മധ്യസ്ഥത ആരും വഹിച്ചിട്ടില്ല ഇന്ത്യ എന്നും വ്യക്തമാക്കി.