ശ്വാസസംബന്ധമായ അസുഖത്തെ തുടർന്ന് കോൺഗ്രസ് നേതവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാത്രി 11 മണിയോടുകൂടി ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ നിലയിൽ കുഴപ്പമൊന്നും നിലവിൽ ഇല്ല. ഡൽഹിയിലെ വായുഗുണ നിലവാരത്തിന്റെ ദുർഘടാവസ്ഥ കഠിനമായ ചുമയുണ്ടാക്കാൻ കാരണമായെന്നും അതെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നും റിപ്പോർട്ടുകളിൽ പറയുന്നു. 2025 ഡിസംബർൽ സോണിയ ഗാന്ധിക്ക് 79 വയസ്സ് പൂർത്തിയായിരുന്നു