പ്രശസ്ത സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടാരുന്നു ചെന്നൈയിലെ വസതിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 70 വയസ്സ് ആയിരുന്നു പ്രായം. സംഗീത സംവിധായകൻ വിജയഭാസ്കറിനൊപ്പം കന്നഡ സിനിമയിൽ ഗിറ്റാറിസ്റ്റ് ആയി അരങ്ങേറ്റം കുറിച്ച എസ് പി വെങ്കിടേഷ് പ്രേമയുദ്ധ എന്ന തെലുഗ് ചിത്രത്തിലാണ് സ്വതന്ത്ര സംഗീത സംവിധാനം ചെയ്യുന്നത്. ശേഷം തെലുഗ് തമിഴ് മലയാളം കന്നഡ തുടങ്ങിയ ഭാഷകളിലായി ഏതാണ്ട് നൂറോളം സിനിമകളിൽ അഞ്ഞൂറോളം ഗാനങ്ങൾക്ക് നിർമ്മിക്കുകയുണ്ടായി. മലയാളത്തിലെ നിരവധി പ്രമുഖ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചത് എസ് പി വെങ്കിടേഷ് ആണ്. ധ്രുവം, ചന്ദ്രലേഖ, മിന്നാരം പൈതൃകം ജോണി വാൾക്കർ തുടങ്ങി നിരവധി ചിത്രത്തിലെ പാട്ടുകൾ ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആ ആർ റഹ്മാനാന് വരെ ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ആയിരുന്നു എസ് പി വെങ്കിടേഷ്