ട്വന്റി ട്വന്റി ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കക്ക് തകർപ്പൻ ജയം. ഗ്രൂപ്പ് ബി യിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഒമാനെ 105 റൺസിന് ആണ് ശ്രീലങ്ക പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് നേടി. കുശാൽ മെന്റിസ് ഡാഷുൻ ഷാനക പവൻ രത്നയാകെ തുടങ്ങിയവർ നേടിയ അർദ്ധസെഞ്ച്വറി ആണ് ശ്രീലങ്കക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് നേടാനേ സാധിച്ചുള്ളൂ. ഒമാൻ ബാറ്റിംഗ് നിരയിൽ മുഹമ്മദ് നദീം അർധസെഞ്ചുറി നേടി. ശ്രീലങ്കക്ക് വേണ്ടി ചമീര തീക്ഷണ എന്നിവർ 2 വിക്കറ്റും ഹേമന്ത കമിണ്ടു മെന്റിസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ഇന്ന് രാത്രി ഡൽഹിയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ നമീബിയയെ നേരിടും. രാത്രി 7 മണിക്കാണ് മത്സരം യൂഎസ്എ യുമായി ജയിച്ചതിൻറെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുക.