തമിഴ് താരം അജിത്ത് കുമാറിനെ നായകനാക്കി ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്യാൻ പോവുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന വേഷത്തിൽ എത്തുന്നതായി റിപോർട്ടുകൾ. അജിത് കഴിഞ്ഞാൽ ചിത്രത്തിലെ ഏറ്റവും പ്രധാന കഥാപാത്രമായിരിക്കും മോഹൻലാൽ എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക അപ്ഡേറ്റ് വരും ദിവസങ്ങളിൽ പുറത്തുവിടുന്നതായിരിക്കും. അജിത്തിനെ കൂടാതെ ശ്രീലീല ചിത്രത്തിൽ ഒരു പ്രധാന വേശം ചെയ്യുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന് ശേഷം ആണ് ആദിക് രവിചന്ദ്രന് അജിത് കുമാറും ഒന്നിക്കുന്നത്.