64 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ കോടിയേറി. മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച്ച ഉദ്‌ഘാടനം ചെയ്ത കലോത്സവം ഏഷ്യയിലെതന്നെ ഏറ്റവും വലിയ യുവജന കലാമേളയാണ്. ഈ മാസം 14 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ ഏതാണ്ട് 15000 ത്തോളം വിദ്യാർത്ഥികളാണ് പങ്കെടുക്കുക. തൃശ്ശൂരിലെ തേക്കിൻകാട് മൈതാനത്തിൽ പാണ്ടിമേളത്തോടെ അരങ്ങേറിയ ഉദ്‌ഘാടനച്ചടങ്ങിൽ ബി കെ ഹരിനാരായണൻ രചിച്ച ഗാനത്തിൽ കലാമണ്ഡലം വിദ്യാർഥികൾ നൃത്ത ചുവടുകൾ വെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി കേന്ദ്ര മന്ത്രി സുരേഷ് ഗോപി മുൻ ഫുടബോൾ താരം ഐ എം വിജയൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.