സ്പൈനിലെ കോർഡോർബെയിൽ കഴിഞ്ഞ ഞായറാഴ്ച്ച ഉണ്ടായ തീവണ്ടി അപകടത്തിൽ മരണം 39 ആയി. ഞായറാഴ്ച രാത്രി ആയിരുന്നു മലാഗം മാഡ്രിഡ് പാതയിലെ ഹൈ സ്പീഡ് തീവണ്ടി പാതയിൽ വെച്ചായിരുന്നു അപകടം തീവണ്ടി പാളം തെറ്റുകയും എതിരെ ട്രാക്കിൽ വന്ന തീവണ്ടിയുമായി കൂട്ടി ഇടിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ നൂറോളം പേർക്ക് പരിക്ക് ഉണ്ട്. റെയിൽവേ ട്രാക്കിന്റെ നേർ പാതയിൽ വെച്ചാണ് അപകടം ഉണ്ടായത് എന്ന് സ്പാനിഷ് ഭരണകൂടം പറയുന്നു. അതേസമയം, 2022 ൽ നിർമ്മിച്ച ട്രെയിൻ ആണ് അപകടത്തിൽപ്പെട്ടതെന്നും ട്രെയിൻ നാല് ദിവസം മുമ്പ് പരിശോധനക്ക് വിധേയമായതാണെന്നും റെയിൽ കമ്പനിയായ ഇറിയോ പറയുന്നു.