തൃശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപിടിത്തം. റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്തെ ബൈക്ക് പാർക്ക് ചെയ്യുന്ന സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. ഞായറാഴ്ച രാവിലെ ഉണ്ടായതീപിടിത്തം മണിക്കൂറുകളെടുത്തതാണ് ശമിപ്പിക്കാനായത്. ഏതാണ്ട് 600ൽ അധികം ബൈക്കുകൾ ആണ് ഈ തീപിടിത്തത്തിൽ കത്തി നശിച്ചത്. കൂടാതെ ട്രെയിൻ അറ്റകുറ്റ പണിക്ക് ഉപയോഗിക്കുന്ന ഒരു എൻജിനീലും തീ പടർന്നു. ഇലക്ട്രിക് ലൈനിൽ നിന്ന് തീപ്പൊരി വീണതാണ് തീപിടിത്തത്തിനുണ്ടായ കാരണം എന്നാണ് പ്രാഥമിക നിഗമനം എങ്കിലും സംഭവത്തെ അന്വേഷിക്കാൻ ആയി പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട് സംഭവത്തെ തുടർന്ന് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി കെ രാജൻ ആവശ്യപ്പെട്ടിട്ടുണ്ട്. നീണ്ട നേരം തീപിടിത്തം തുടർന്നെങ്കിലും ആളപായമില്ല.