ഇന്ത്യ ന്യൂസിലാൻഡ് ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 48 റൺസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് നേടി. ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ നേടിയ അർദ്ധ ശതകം ആണ് ഇന്ത്യയെ ഈ സ്കോർ എത്തിച്ചത്. അഭിഷേക് ശർമ്മ 35 പന്തിൽ 84 റൺസ് എടുത്തു. കൂടാതെ ഇന്ത്യൻ വാലറ്റ താരം റിങ്കു സിങ് 44 റൺസ് നേടി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് എടുക്കാൻ സാധിച്ചുള്ളൂ. ന്യൂസിലാൻഡ് താരം ഗ്ലെൻ ഫിലിപ്സ് 78 റൺസ് നേടി. ഇന്ത്യക്കായി ബൗളിങ്ങിൽ വരുൺ ചക്രവർത്തി ശിവം ദുബൈ എന്നിവർ 2 വിക്കറ്റും ഹർദിക് പാണ്ട്യ അർശ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.