നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സിനിമ താരം ഉണ്ണി മുകുന്ദനെ പാലക്കാട് സ്ഥാനാർത്ഥിയാക്കാൻ പരിഗണിച്ച് ബിജെപി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഓരോ സംസ്ഥാനങ്ങളെക്കുറിച്ചും അവിടങ്ങളിലെ വിജയ സാധ്യതയെക്കുറിച്ചും കുറിച്ച് പഠിച്ച് അവലോകനം നടത്താൻ ബിജെപി ഒരു പ്രമുഖ ഏജൻസിയെ ഏൽപ്പിച്ചിരുന്നു. ഇത് പ്രകാരം ആണ് പാലക്കാട് ഉണ്ണി മുകുന്ദൻ സ്ഥാനാർത്ഥിയായി നിന്നാൽ വിജയ സാധ്യത ഉണ്ടെന്ന് പറയുന്നു ഉണ്ണി മുകുന്ദനെ കൂടാതെ കെ സുരേന്ദ്രൻ അടക്കം പല പ്രമുഖ ബിജെപി നേതാക്കളുടെ പേരും ഈ ഏജൻസി പുറത്ത് വിട്ട ലിസ്റ്റിൽ ഉണ്ട്. പക്ഷെ ഇതിൽ ഏറ്റവും വലിയ ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയുള്ളത് ഉണ്ണി മുകുന്ദൻ സ്ഥാനാർഥി ആയി നിന്നാൽ ആണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ബിജെപി ഈ കാര്യം ഇതുവരെ ഉണ്ണി മുകുന്ദനുമായി നേരിട്ട് ഇത് വരെ സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല.