ജന നായകന് പ്രദർശനാനുമതി ; ഹർജി നൽകി സെൻസർ ബോർഡ്

തമിഴ് നടൻ ദളപതി വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമായ ജനനായകന് സെൻസർ അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ചിത്രത്തിന്റെ നിർമ്മാതാക്കൾ നൽകിയ ഹർജിയിലാണ് ഇന്ന് വിധി പ്രഖ്യാപിച്ചത്. നേരത്തെ ഇന്നേ ദിവസം റിലീസ് പ്രഖ്യാപിച്ച് ടിക്കറ്റ് വിൽപ്പന ആരംഭിച്ച ചിത്രമായിരുന്നു ജന നായകൻ. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് തിയതി നീട്ടി വെക്കുകയായിരുന്നു. ചിത്രത്തിന് UA സർട്ടിഫിക്കറ്റ് ആണ് നൽകിയിരിക്കുന്നത്. എന്നാൽ ഇതേ തുടർന്ന് സെൻസർ ബോർഡ് ചിത്രം പുനഃപരിശോധിക്കണം എന്ന ആവശ്യവുമായി സെൻസർ ബോർഡ് പുതിയ ഹർജി നൽകിയിട്ടുണ്ട്. കേസ് ഇന്ന് ഏത് നിമിഷവും പരിഗണിക്കാൻ സാധ്യതയുണ്ട്.


സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന നടൻ വിജയുടെ അവസാന ചിത്രമായാണ് ജന നായകൻ എത്തുന്നത്. ചിത്രത്തിന്റെ റിലീസ് വൈകുന്നതും സെൻസർ നല്കാൻ വൈകുന്നതും എതിർ കക്ഷികളുടെ രാഷ്‌ടീയ നീക്കങ്ങളുടെ ഭാഗമായയാണെന്ന തരത്തിൽ വാർത്തകൾ ഉയർന്നു വരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ചിത്രത്തിന്റെ പുതുക്കിയ റിലീസ് തിയതി ഏത് ദിവസവും പ്രഖ്യാപിക്കാം. ജനുവരി 9 നു റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പന 2 ആഴ്ച മുൻപേ ആരംഭിച്ചിരുന്നു. ഏതാണ്ട് 50 കോടിക്കടുത്ത് കളക്ഷൻ ചിത്രം നേടിയിരുന്നു.


Share this news

           

RELATED NEWS

ban