ബെൻഫിക്കയെ തകർത്ത് റിയൽ മാഡ്രിഡ് ; സാമ്പ ചുവട് വെച്ച് വിനീഷ്യസ്


ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് റൗണ്ടിൽ സ്പാനിഷ് വമ്പന്മാരായ റിയൽ മാഡ്രിഡ് 2-1ന് ബെൻഫിക്ക യെ തോൽപ്പിച്ച് അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.

മത്സരം ആരംഭിച്ചുടൻ തന്നെ ബെൻഫിക്ക ശക്തമായ പ്രകടനം കാഴ്ചവെച്ചു. കൗണ്ടർ അറ്റാക്കുകളിൽ അവർ അപകടകരമായി മുന്നേറി. 15-ാം മിനിറ്റിൽ റാഫ സിൽവപന്ത് വലയിൽ എത്തിച്ച് ടീമിന് 1-0 ലീഡ് നൽകി.

എന്നാൽ മാഡ്രിഡ് അതിവേഗം തിരിച്ചടിച്ചു. ഫെഡറിക്കോ വാൽവേർഡെയുടെ കൃത്യമായ അസ്സിസ്റ്റിൽ ചൗമീനി മാഡ്രിഡ്ന് വേണ്ടി ഗോൾ നേടി.

രണ്ടാം പകുതിയിൽ മാഡ്രിഡ് മത്സരം പൂർണ്ണ നിയന്ത്രണത്തിലാക്കി. ബെൻഫിക്കക്ക് അവസരങ്ങൾ അപൂർവമായി. കൗണ്ടർ അറ്റാക്കുകളിൽ മാഡ്രിഡ് ഭീഷണിയുയർത്തി. ഒടുവിൽ വിനിഷിയസ്സ് ജൂനിയർ വാൽവേർഡേയുടെ അസ്സിസ്റ്റിൽ തന്നെ അനായാസം ഗോൾകീപ്പറെ മറികടന്ന് ഫിനിഷ് ചെയ്ത് ടീമിന്റെ രണ്ടാമത്തെ ഗോൾ നേടി. തുടർന്ന് കോർണർ ഫ്ലാഗിന് സമീപം നടത്തിയ വിനീഷ്യസിന്റെ നൃത്താഘോഷം മത്സരത്തിലെ ശ്രദ്ധേയ നിമിഷമായി.

അവസാന വിസിൽ മുഴങ്ങിയപ്പോൾ ആരാധകരുടെ കൈയടികളോടൊപ്പം വിനീഷ്യസിന്റെ ആഘോഷനൃത്തം മത്സരത്തിന്റെ നിർണായക ദൃശ്യമായി മാറി.

Share this news

           

RELATED NEWS

madrid