ഐസിസി 20 20 ലോകകപ്പ് 2026 സൂപ്പർ 8 ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസ് വൻ ജയം നേടി. മുംബൈയിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ സിംബാബ്‌വെയെ 107 റൺസിന് പരാജയപ്പെടുത്തി വെസ്റ്റ് ഇൻഡീസ് ശക്തമായ പ്രകടനം കാഴ്ചവെച്ചു.
ടോസ് നഷ്ടപ്പെട്ട്ദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് നേടി. ടി20 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന സ്കോറാണിത്. ഷിമ്രോൺ ഹെറ്റ്മയർ 34 പന്തിൽ 85 റൺസ് നേടി. വെസ്റ്റ് ഇൻഡീസ് താരത്തിന്റെ ടി20 ലോകകപ്പിലെ വേഗമേറിയ അർധസെഞ്ചുറി (19 പന്തിൽ) കൂടിയായിരുന്നു ഇത്. റൊവ്മാൻ പവൽ 35 പന്തിൽ 59 റൺസും ഷെർഫെയ്ൻ റതർഫോർഡ് 13 പന്തിൽ പുറത്താകാതെ 31 റൺസും നേടി മികച്ച പിന്തുണ നൽകി.
മറുപടി ബാറ്റിംഗിൽ സിംബാബ്‌വെ 17.4 ഓവറിൽ 147 റൺസിന് ഓൾഔട്ടായി. ഗുഡാകേഷ് മൊട്ടി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ അകീൽ ഹൊസൈൻ മൂന്ന് വിക്കറ്റ് നേടി, അതിൽ ഒരു ഡബിൾ വിക്കറ്റ് മെയ്ഡനും ഉൾപ്പെടുന്നു
ഈ ജയത്തോടെ സൂപ്പർ 8 ഗ്രൂപ്പ് 1ൽ വെസ്റ്റ് ഇൻഡീസിന്റെ നെറ്റ് റൺറേറ്റ് ദക്ഷിണാഫ്രിക്കയെക്കാൾ കൂടുതലാണ് ഇതോടെ സെമിഫൈനൽ സാധ്യത നിലനിർത്താൻ ഇന്ത്യക്ക് ജയം അനിവാര്യമാകുന്ന സാഹചര്യമാണ്.