വിമൻസ് പ്രീമിയർ ലീഗ്ന് ഇന്ന് തുടക്കം. വെള്ളിയാഴ്ച രാത്രി 7 30 ന് നവി മുംബൈയിലെ Dr ഡിവൈ പാട്ടീൽ സ്പോർട്സ് അക്കാദമി യിൽ വെച്ചാണ് ആദ്യ മത്സരം. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യൻസും തമ്മിൽ ഏറ്റുമുട്ടും. സ്‌മൃതി മംദാനയാണ് ബാംഗ്ലൂർ ക്യാപ്റ്റൻ. കഴിഞ വർഷങ്ങളിൽ മികച്ച ബാറ്റിംഗ് പ്രകടനം ആണ് മംദാന കാഴ്ചവെച്ചത്. കൂടാതെ ട്വന്റി ട്വന്റി ക്രിക്കറ്റിൽ 4000ത്തിനു മുകളിൽ റൺസ് നേടിയ താരമാണ് മംദാന. ഹർമൻപ്രീത് കൗർ ആണ് മുംബൈയെ നയിക്കുന്നത്. ട്വന്റി ട്വന്റി ക്രിക്കറ്റിൽ മികച്ച അനുഭവ സമ്പത്ത് ഉള്ള താരമാണ് ഹർമൻപ്രീത് കൗർ