അറുപത്തി നാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്ന് സജ്ജമായി തൃശൂർ നഗരം. ഏതാണ്ട് 15000 ത്തോളം കുട്ടികൾ പങ്കെടുക്കുന്ന കലയുടെ ഉത്സവ മാമാങ്കം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര ആഘോഷങ്ങളിൽ ഒന്നാമതാണ്. ഈ മാസം 14 മുതൽ 17 വരെയാണ് കലോത്സവം. തൃശൂർ ജില്ലയിലെ പല പ്രമുഖ സ്ഥലങ്ങളും കലോത്സവത്തിന് വേദിയാകും. എല്ലാ സജ്ജീകരണങ്ങൾക്കും പ്രത്യേകം കമ്മിറ്റികളെ രൂപീകരിക്കുകയും ഭക്ഷണം സംഗീതിക ഗതാഗത സംവിധാനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളിൽ സുഗമമായ നടത്തിപ്പ് ഇതിലൂടെ സാധ്യമാവുന്നു. തൃശൂർ ജില്ലയിലെ ആയിരത്തോളം വരുന്ന കുട്ടികൾ ഇന്ന് മയക്കു മരുന്ന് ഉപയോഗത്തിനെതിരായ യോഗം സംഘടിപ്പിക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.