വസ്ത്രവ്യാപാരവിപണിയിലെ തങ്ങളുടെ കുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ് ഏറ്റവും പുതിയ ഫാഷൻ ബ്രാൻഡ് ആയ സുഡിയോ. അനു നിമിഷം മാറിക്കൊണ്ടിരിക്കുന്ന യുവാക്കളുടെ വസ്ത്രധാരണത്തിലെ ട്രെൻഡ് കൃത്യമായി മനസ്സിലാക്കി ഏറ്റവും ന്യായമായ വിലയിൽ വിൽപ്പന നടത്തുന്നതാണ് ഇതിന്റെ പ്രധാന കാരണം. മാർക്കറ്റ് അനലിസ്റ്റുകൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏതാണ്ട് 100 കോടി രൂപക്ക് അടുത്താണ് സൂഡിയോയുടെ വരുമാനം ഉയർന്നത്. മാത്രമല്ല കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ തങ്ങളുടെ സ്റ്റോറുകളുടെ എണ്ണം ഇരട്ടിപ്പിക്കാനും സൂഡിയോക്ക് കഴിഞ്ഞു. അമിത പരസ്യ പ്രചാരണമോ അല്ലെങ്കിൽ ഏതെങ്കിലും താരങ്ങളുടെ ഇടപെടലോ ഇല്ലാതെയാണ് സൂഡിയോ മധ്യ വർഗയുവാക്കളുടെ വിസ്വാസ്ഥത ആർജിച്ചതും വസ്ത്രവിപണി മാർക്കറ്റിലെ താരമായി മാറിയതും